topbanner
Thursday November 23rd, 2017 - 7:17:am
topbanner
Breaking News

മമ്മിലെ ശ്രീദേവിയുടെ ലുക്ക് ബോളിവുഡില്‍ ചര്‍ച്ചയാകുന്നു

rajani v
മമ്മിലെ ശ്രീദേവിയുടെ ലുക്ക് ബോളിവുഡില്‍ ചര്‍ച്ചയാകുന്നു

മുംബൈ: ബോളിവുഡിലെ എവര്‍ഗ്രീന്‍ സുന്ദരിയാണ് ശ്രീദേവി തന്റെ പുതിയ ചിത്രത്തില്‍ മേക്കപ്പ് ഇല്ലാതെ എത്തുന്നു. മം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ശ്രീദേവിയുടെ ലുക്ക് ബോളിവുഡില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.പുതിയ ചിത്രത്തില്‍ ഒട്ടും സൗന്ദര്യമില്ലാത്ത വേഷത്തിലാണ് ശ്രീദേവി എത്തുന്നത്.

ശ്രീദേവിയെ ഗ്ലാമറായിട്ടേ എല്ലാവരും കണ്ടിട്ടുള്ളൂ. പുതിയ ചിത്രത്തിലെ വേഷം എല്ലാ ധാരണകളും തകര്‍ക്കുന്ന ഒന്നാണ്. കഥാപാത്രം യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ശ്രീദേവിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

രവി ഉദയ്‌വാര്‍ ആണ് മം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീദേവിയാണ് കേന്ദ്ര കഥാപാത്രം. നിര്‍മ്മാണം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. പാകിസ്ഥാന്‍ അഭിനേതാക്കളായ സജദ് അലിയും അദ്‌നാന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്. ജൂലൈ 14ന് ചിത്രം റിലീസ് ചെയ്യും.

 

Read more topics: Sridevi, goes, deglam, for, Mom
English summary
Sridevi goes deglam for Mom
topbanner topbanner

More News from this section

Subscribe by Email