topbanner
Tuesday February 20th, 2018 - 5:08:pm
topbanner
Breaking News

അന്‍പതിന്റെ നിറവില്‍ ശ്രീദേവി

Belbin Puthiyedath
അന്‍പതിന്റെ നിറവില്‍ ശ്രീദേവി

ശ്രീദേവി തന്റെ അഭിനയജീവിതത്തില്‍ അന്‍പതു വര്‍ഷം തികയ്ക്കുമ്പോള്‍ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവ് ബോണി കപൂര്‍. ശ്രീദേവി കേന്ദ്രകഥാപാത്രമായി എത്തുന്ന മോമിന്റെ റിലീസ് ഈ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് ബോണി കപൂര്‍ അറിയിച്ചു. നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

''ഒരു താരത്തെ സംബന്ധിച്ച് സിനിമാരംഗത്ത് 50 വര്‍ഷം പിടിച്ചുനില്‍ക്കുക എന്നു പറയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്രീദേവിയുടെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ് അവര്‍ക്കത് സാധിച്ചത്.'' ബോണി കപുര്‍ പറയുന്നു.

സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണവും കുറച്ചു മിനുക്കുപണികളും മാത്രമാണ് ബാക്കിയുള്ളതെന്നും മറ്റു വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

1963ല്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ കന്തന്‍ കരുണൈ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയത്.

 

English summary
Sridevi celebrating her 50 anniversary in films
topbanner

More News from this section

Subscribe by Email