Saturday April 20th, 2019 - 12:59:pm
topbanner
topbanner

ദിലീപിനൊപ്പം നില്‍ക്കാതെ അവൾ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയൊരു ഡ്രോപ്പുണ്ടാവാന്‍ കാരണമായത്: തുറന്നുപറച്ചിലുമായി ശില്‍പ ബാല

fasila
ദിലീപിനൊപ്പം നില്‍ക്കാതെ അവൾ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയൊരു ഡ്രോപ്പുണ്ടാവാന്‍ കാരണമായത്: തുറന്നുപറച്ചിലുമായി ശില്‍പ ബാല

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒന്നുകൂടെ തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പല മോശം കാര്യങ്ങളും പുറത്തുവന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും തുടരുന്നുണ്ടെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഇങ്ങ് മലയാളത്തിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി അടുത്ത സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പല പേരുകളും ഉയര്‍ന്നുവന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജനപ്രിയ നായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്തിടെ നടന്ന യോഗത്തിനിടയിലാണ് താരത്തെ എഎംഎംഎയിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ തന്നെ നടിയും അടുത്ത സുഹൃത്തുക്കളും സംഘടന വിട്ടത്. രാജിക്കത്ത് നല്‍കിയതും അതേത്തുടര്‍ന്നുള്ള ചര്‍ച്ചകളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നേരത്തെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. നടിയേയും കുറ്റക്കാരനേയും ഒരുപോലെ പരിഗണിക്കുന്നതിനെക്കുറിച്ചും രൂക്ഷവിമർശനം  ഉയര്‍ന്നിരുന്നു. എന്നാൽ നടിയും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശില്‍പ ബാല ഇതേക്കുറിച്ച് അടുത്തിടെ ഒരു മേഗസിന് നല്‍കിയ അഭിമുഖത്തിനിടയിൽ വ്യക്തമാക്കുകയുണ്ടായി.
ശില്‍പ ബാലയുടെ വാക്കുകളിലേക്ക്...

ആക്രമണത്തിനിരയായ നടിക്ക് അര്‍ഹമായ പരിഗണന പോലും താരസംഘടനയായ അമ്മ നല്‍കിയിരുന്നില്ല. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പടെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് അവള്‍. ദിലീപ്- മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയൊരു ഡ്രോപ്പുണ്ടാവാന്‍ കാരണമായത്. നടിയും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സിനിമലോകത്തുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ദിലീപും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നാല്‍ പിന്നീട് എന്ത് നടന്നുവെന്നുള്ളത് ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്. സിനിമയില്‍ നിന്നുള്ള തിരിച്ചടികളെയെല്ലാം ധൈര്യപൂര്‍വ്വം നേരിട്ട് അഭിനയം തുടരുന്ന അവസ്ഥയിലാണ് ഈ ആക്രമണമുണ്ടായത്. നന്നായി തൊഴിലെടുത്ത് കുടുംബം നോക്കാന്‍ നില്‍ക്കുന്നതിനിടയിലുണ്ടായ ഈ സംഭവം ആരാണ് ചെയ്തതെന്നതിനെക്കുറിച്ച് ആദ്യം അറിയില്ലായിരുന്നു. പിന്നീട് പല ഊഹാപോഹങ്ങളും പ്രചരിച്ചു. പോലീസുകാരെ വിശ്വസിക്കുകയെന്നുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ ഉത്തരവാദിത്തം.

സിനിമയില്‍ കാണുന്നത് പോലെ അത്ര സുഖകരമായ കാര്യങ്ങളല്ല പിന്നണിയില്‍ നടക്കുന്നത്. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സീനിയര്‍ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് പലരും നോ പറയാതിരുന്നത്. നടിയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. നിസാര പ്രശ്‌നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുകയെന്നത് ഭീകരമാണ്. ദിലീപ് കുറ്റക്കാരനാകണമെന്ന് താനാഗ്രഹിക്കുന്നില്ല. അത്തരത്തിലൊരു സംഭവം കേട്ടാല്‍ ഏറ്റവുമധികം ഞെട്ടുന്നയാളായിരിക്കും ഞാൻ.
നടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മഞ്ജു വാര്യര്‍. ആ സംഭവത്തിന് ശേഷം താരത്തിന് ശക്തമായ പിന്തുണ നല്‍കി ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒപ്പമുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും ശക്തമായ പിന്തുണയാണ് താരം നല്‍കിയത്. ഞാനിപ്പോഴും നടിക്കൊപ്പമാണെന്ന് താരം ഓരോ പ്രാവശ്യവും വ്യക്തമാക്കിയിരുന്നു- ശില്പ ബാല പറഞ്ഞു.

English summary
Shilpa Bala says about actress attack in kochi
topbanner

More News from this section

Subscribe by Email