Wednesday January 23rd, 2019 - 3:03:am
topbanner

മകന്‍ സിഗരറ്റ് വലിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇതാണെന്ന് സംയുക്ത വര്‍മ്മ

fasila
മകന്‍ സിഗരറ്റ് വലിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇതാണെന്ന് സംയുക്ത വര്‍മ്മ

വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങുന്ന സ്ഥിരം പതിവ് തന്നെയാണ് സംയുക്ത വര്‍മ്മയും പിന്തുടര്‍ന്നത്. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലേക്കെത്തിയെങ്കിലും ഇടയ്ക്ക് പരസ്യത്തിലൂടെയെത്തി താരം പ്രേക്ഷകരെ അമ്പരപ്പെടുത്തിയിരുന്നു. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും അഭിനേത്രിയായി പ്രേക്ഷക മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. മാതൃകാ തരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002 നവംബറിലാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2006ലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ ജനിച്ചപ്പോള്‍ അവന്റെ കാര്യങ്ങള്‍ക്കാണ് ഇരുവരും പ്രഥമ പരിഗണന നല്‍കിയത്. ജീവിതത്തിന്റെ ലെവല്‍ മാറിയത് അതോടെയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ജനിക്കുമ്പോള്‍ മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. സിനിമയിലേക്ക് പ്രവേശിച്ചില്ലെങ്കില്‍ക്കൂടിയും ഇവര്‍ സെലിബ്രിറ്റികളാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ മകനായ ദക്ഷിനെയും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. മകനൊപ്പമുള്ള ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. റോളുകളും മാറാറുണ്ട്. മകള്‍, സഹോദരി എന്നതിനും അപ്പുറത്ത് ഭാര്യ, അമ്മ റോളും ലഭിക്കാറുണ്ട്. അത്തരത്തില്‍ തന്നിലെ അമ്മയെക്കുറിച്ച് സംയുക്തയും തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്ന് സംയുക്ത പറയുന്നു. സംയുക്തയെന്ന ഭാര്യയെക്കുറിച്ച് ബിജു മേനോന്‍ നിരവധി തവണ വാചാലനായിട്ടുണ്ട്. എന്നാല്‍ തന്നിലെ അമ്മയെക്കുറിച്ച് താരപത്‌നി പറയുന്നതിങ്ങനെ..

 കര്‍ക്കശക്കാരിയായ അമ്മയാണ് താന്‍, പക്ഷേ അവന് അവന്റേതായ സ്വാതന്ത്ര്യം താന്‍ നല്‍കാറുണ്ടെന്ന് താരം പറയുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് മിക്കപ്പോഴും പുറത്തായതിനാല്‍ ബിജു മേനോന് മകനെ കൃത്യമായി ശ്രദ്ധിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. ഫോണിലൂടെയാണ് അദ്ദേഹം പല കാര്യങ്ങളും അറിയുന്നത്. അദ്ദേഹത്തെപ്പോലെ അവനെ വളരെ ഫ്രീയായി വിടാന്‍ തനിക്ക് കഴിയില്ല. അവനെ ഷെയ്പ് ചെയ്ത്‌കൊണ്ടുവരേണ്ടേ, പക്ഷേ അക്കാര്യത്തെക്കുറിച്ച് നിര്‍ബന്ധിക്കാനും പറ്റാത്ത അവസ്ഥയാണ്. അഡള്‍ട്ട് ഗെംയിംസിനെക്കുറിച്ചറിയാനായുള്ള ക്യൂരിയോസിറ്റിയൊന്നും അവനായിട്ടില്ല. 11 വയസ്സായിട്ടേയുള്ളൂ, നാളെ അവന്റെ സിസ്റ്റത്തില്‍ അത്തരത്തില്‍ അഡള്‍ട്ട് ഓണ്‍ലി സൈറ്റുകള്‍ കണ്ടാല്‍ താന്‍ ഞെട്ടില്ലെന്ന് താരം പറയുന്നു. കൗതുകം കൊണ്ടായിരിക്കാം അവന്‍ അത് പരിശോധിച്ചിട്ടുണ്ടാവുക. അത്തരത്തില്‍ എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ എന്താണ് കാര്യമെന്ന് താന്‍ കൃത്യമായി അറിയണം, ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ താന്‍ ആദ്യം ചോദിക്കുന്ന കാര്യം ഇതാണ്, എന്തായിരുന്നു അതിന്റെ ഫീലിങ്ങ്, അതേക്കുറിച്ച് തനിക്ക് അറിയണം. അത് നിര്‍ബന്ധമാണ്. അത്തരത്തിലുള്ള ഒരമ്മയാണ് താനെന്നും അവര്‍ പറയുന്നു.

Read more topics: Samyuktha Varma, son, smoking
English summary
Samyuktha Varma says about son smoking
topbanner

More News from this section

Subscribe by Email