topbanner
Sunday December 17th, 2017 - 8:00:am
topbanner
topbanner

ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി സല്‍മാന്‍ ഖാന്‍

fasila
ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി സല്‍മാന്‍ ഖാന്‍

ബോക്സോഫില്‍ തകര്‍ന്നടിഞ്ഞ ചിത്രം ട്യൂബ് ലൈറ്റിന്റെ വിതരണക്കാർക്ക് നഷ്ടപരിഹാരം നല്‍കി നടന്‍ സല്‍മാന്‍ ഖാന്‍. 32.5 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയത്. ട്യൂബ് ലൈറ്റിന്റെ വിതരണമേറ്റെടുത്ത എന്‍എച്ച്‌ സ്റ്റുഡിയോസിന്റെ ശ്രേയാന്‍സ് ഹിരാവത്തിനാണ് സല്‍മാന്‍ ഖാന്‍ നഷ്ടത്തിന്റെ പകുതി നല്‍കിയത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ജൂണിലാണ് തിയറ്ററുകളിലെത്തിയത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതാണ് നഷ്ടപരിഹാരം നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സല്‍മാനെ പ്രേരിപ്പിച്ചത്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

എന്നാല്‍ പ്രേക്ഷകര്‍ ചിത്രം തിരസ്കരിക്കുകയായിരുന്നു. അടുത്ത കാലത്ത് സല്‍മാന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പരാജയമായിരുന്നു ട്യൂബ് ലൈറ്റ്. ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളെ ഏറ്റെടുത്ത് നശിപ്പിക്കുകയാണ് സല്‍മാന്‍ ചെയ്യുന്നത് എന്നാണ് ചിത്രത്തിലെ സല്‍മാന്റെ അഭിനയത്തെക്കുറിച്ച്‌ നിരൂപകര്‍ പറഞ്ഞിരുന്നത്.

Read more topics: Salman Khan, tubelight, picture
English summary
Salman Khan paid compensation For tubelight distributors
topbanner topbanner

More News from this section

Subscribe by Email