Sunday September 23rd, 2018 - 12:33:am
topbanner

രണ്ടു ദിവസമാണെങ്കിലും ജയിൽ ജീവിതം സൽമാന്റെ ദുശ്ശീലം ഉപേക്ഷിപ്പിച്ചു

fasila
രണ്ടു ദിവസമാണെങ്കിലും ജയിൽ ജീവിതം സൽമാന്റെ ദുശ്ശീലം ഉപേക്ഷിപ്പിച്ചു

ജയിൽ ജീവിതം ഒരു മനുഷ്യനിൽ മാറ്റം സൃഷ്ടിക്കുമെന്ന് പറയുന്നതിൽ ഇത്തിരി കാര്യമുണ്ട്. ജീവിതത്തിൽ ഒറ്റയ്ക്കാകുന്ന സമയത്താണ് നമ്മൾ മുമ്പുള്ള ജീവിതത്തെ കുറിച്ച് വീണ്ടും ഓടിച്ചു നോക്കുന്നത്. മുമ്പുള്ള മോശം രീതികളും പൊരുമാറ്റങ്ങളും ഉപേക്ഷിക്കാൻ ചിലപ്പോൾ ജയിൽ ജീവിതം കാരണമാകാറുണ്ട്.

ഇപ്പോഴിത ബോളിവുഡ് താരം സൽമാൻ ഖാനെ കുറിച്ചും അത്തരത്തിലുള്ള വാർത്ത പുറത്തു വരുകയാണ്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ രണ്ടു ദിവസത്തെ ജയിൽ ജീവിതം താരത്തിന്റെ സ്വഭാവത്തിൽ ചില മാറ്റം സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. സൽമാൻ ആളാകെ മാറിപ്പോയി അത്രേ.

തന്റെ ചില ദുശീലങ്ങൾ ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സൽമാൻഖാന്റെ പുകവലി ശീലം ബോളിവുഡിൽ പാട്ടാണ്. ബോളിവുഡിൽ മാത്രമല്ല താരത്തിന്റെ ആരാധകർക്ക് വരെ പുകവലി ശീലത്തെ കുറിച്ച് അറിയാം. എന്നാൽ താരം ആ ശീലം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണത്രേ.

രണ്ടു ദിവസത്തെ ജയിൽ വാസമാണ് താരത്തിന്റെ മനംമാറ്റത്തിന് കാരണം. പീഡന കേസിൽ അറസ്റ്റിലായ ആശാറാം ബാപ്പിവാണ് ഈ വിവരം പുറത്ത് വിട്ടത്. അദ്ദേഹത്തിന് വാക്കു നൽകിയിരുന്നെന്നും ആശാറാം പറയുന്നുണ്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്ത പുറത്തു വിട്ടത്.

Read more topics: Salman Khan, Bollywood, Actor, jail,
English summary
Salman Khan jail life; smoking abandoned
topbanner

More News from this section

Subscribe by Email