Wednesday October 17th, 2018 - 11:00:am
topbanner
Breaking News

സല്‍മാന്‍ഖാന്‍ ചിത്രങ്ങളെപ്പോലെ ബോക്‌സോഫീസ് വിജയം നടിമാര്‍ക്ക് നേടാനാകില്ല: കജോള്‍

bincy
സല്‍മാന്‍ഖാന്‍ ചിത്രങ്ങളെപ്പോലെ ബോക്‌സോഫീസ് വിജയം നടിമാര്‍ക്ക് നേടാനാകില്ല: കജോള്‍

മുംബൈ: സല്‍മാന്‍ഖാന്‍ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ സൃഷ്ടിക്കുന്ന വിജയം ഒരു നടിക്കും നേടാനാകില്ലെന്ന് കജോള്‍ വ്യക്തമാക്കി. ഹെലികോപ്റ്റര്‍ ഏല എന്ന തന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് കജോള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. പ്രതിഫല വിഷയത്തില്‍ ബോളിവുഡില്‍ നടക്കുന്ന ലിംഗവ്യത്യാസത്തെക്കുറിച്ചുള്ള ചില നടിമാരുടെ വെളിപ്പെടുത്തലിനു പുറമെയാണ് കജോളിന്റെ ഈ അഭിപ്രായപ്രകടനം.

നടിമാര്‍ സിനിമയുടെ വിജയത്തില്‍ അവിഭാജ്യഘടകം തന്നെയാണെന്നും എന്നാല്‍ പ്രതിഫല വിഷയത്തില്‍ ലിംഗ വ്യത്യാസം കാണിക്കുന്നുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ ഈ വിഷയം സിനിമകളുടെ ബോക്‌സോഫീസ് കളക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെ പോലെ 500 കോടിയുടെ ബിസിനസ് ഒന്നും നടിമാരുടെ ചിത്രത്തിനും
ലഭിക്കില്ലെന്നുമാണ് കജോള്‍ അഭിപ്രായപ്പെട്ടത്.

Read more topics: Salman Khan, films, box office, Kajol
English summary
The actresses can not get box office boxes like Salman Khan's films: Kajol
topbanner

More News from this section

Subscribe by Email