Tuesday March 19th, 2019 - 3:42:pm
topbanner
topbanner

പുതിയ സിനിമാ പ്രമോഷന് വന്ന സല്ലു വിവാദമുണ്ടാക്കി മടങ്ങി

suji
പുതിയ സിനിമാ പ്രമോഷന് വന്ന സല്ലു വിവാദമുണ്ടാക്കി മടങ്ങി

ടൈഗര്‍ സിന്ദാ ഹേ പ്രമോഷന്‍ പരിപാടിക്കിടെ സല്‍മാന്‍ഖാന്‍ തൊട്ടിയെന്ന് ദളിതരെ വിളിച്ച് അധിക്ഷേപിച്ചതായി ആരോപണം. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ സല്ലുമാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രദര്‍ശനം തടസ്സപ്പെടുത്തി.സല്ലു പുതിയ ചിത്രത്തിന്റെ ടെലിവിഷനിലൂടെയുള്ള പ്രമോഷനിടെയാണ് താരം ഇങ്ങനെ പരാമര്‍ശിച്ചത്. പരിപാടിയില്‍ ശില്‍പ്പാ ഷെട്ടിയും പങ്കെടുത്തിരുന്നു.

ജയ്പൂരില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ദളിത് സംഘടനകള്‍ പ്രതിഷേധവുമായെത്തി പ്രദര്‍ശനം തടസ്സപ്പെടുത്തി. സല്‍മാന്‍ മാപ്പു പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ദളിത് സംഘടനകള്‍ പറയുന്നത്. ഇന്ത്യയിലൊട്ടൊകെ ഈ സിനിമ ബഹിഷ്‌ക്കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഷോയില്‍ സല്‍മാന്‍ ദളിതരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തോടും ഡല്‍ഹിയിലെ പൊലീസ് കമ്മിഷണര്‍മാരോടും ദേശീയ പട്ടിക ജാതി കമ്മിഷന്‍ വിശദീകരണം ആരാഞ്ഞു. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Viral News

Read more topics: Salman Khan, Shilpa Shetty,TV show
English summary
Salman Khan Shilpa Shetty use casteist slur on TV shows complaint filed
topbanner

More News from this section

Subscribe by Email