topbanner
Thursday August 17th, 2017 - 11:20:am
topbanner

സുരഭിയുടെ മിന്നാമിനുങ്ങ് തീയേറ്റുകളിലെത്തുന്നു

rajani
സുരഭിയുടെ മിന്നാമിനുങ്ങ് തീയേറ്റുകളിലെത്തുന്നു

തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭിലക്ഷ്മിക്ക് നേടിക്കൊടുത്ത മിന്നാമിനുങ്ങ് തീയേറ്റുകളിലെത്തുന്നു. ജൂലായ് 21 ആണ് ചിത്രം തീയേറ്റുകളിലെത്തുന്നത്.മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം സുരഭി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിലനില്‍പ്പിനായുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.ആലിയ ഭട്ട്, സോനം കപൂര്‍, ഐശ്വര്യ റായി എന്നിവരെ മറികടന്നാണ് സുരഭി ഇന്ത്യയിലെ മികച്ച നടിയായത്. അവസാന റൗണ്ടില്‍ സുരഭിയും ഐശ്വര്യയും തമ്മിലായിരുന്നു മത്സരം.

English summary
SURABHI NATIONAL AWARD WON FILM MINNAMINUING
topbanner topbanner

More News from this section

Subscribe by Email