Tuesday May 21st, 2019 - 12:39:pm
topbanner
topbanner

ഹോട്ട് ലുക്കില്‍ സംയുക്ത മേനോന്‍

JB
ഹോട്ട് ലുക്കില്‍ സംയുക്ത മേനോന്‍

ടൊവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നായിക സംയുക്ത മേനോന്‍ ഹോട്ട് ലുക്കില്‍ എത്തുന്ന തമിഴ് ചിത്രം 'ജൂലൈ കാട്രില്‍'ന്റെ സ്‌നീക് പീക് വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടപ്പോള്‍ സംയുക്തയുടെ ലിപ് ലോക്ക് രംഗങ്ങള്‍ വൈറലായിരുന്നു. ചിത്രത്തില്‍ സംയുക്ത മേനോന്‍ മുഖ്യ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സ്‌നീക് പീക് വീഡിയോയില്‍ സംയുക്തയുടെ രംഗങ്ങളൊന്നുമില്ലെങ്കിലും ചിത്രത്തില്‍ വളരെ ശക്തയായ ഒരു കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സികെ സുന്ദരം ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. അനന്ദ് നാഗാണ് നായകന്‍. സംയുക്ത മേനോനൊപ്പം അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

Read more topics: SAMYUKTHA, MENON NEW FILM,
English summary
SAMYUKTHA MENON NEW FILM
topbanner

More News from this section

Subscribe by Email