Saturday September 21st, 2019 - 4:52:pm
topbanner
Breaking News
jeevanam

സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ഭാരത്' ട്രെയിലര്‍ എത്തി  

JB
സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ഭാരത്' ട്രെയിലര്‍ എത്തി   

 

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭാരത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകന്‍. 'ഭാരത്' എന്ന ചിത്രത്തിന്റെ ടീസര്‍ മുമ്പ് പുറത്തിറങ്ങിയത് ഏറെ ശ്രദ്ധനേടിയിരുന്നു. മൂന്ന് മിനിറ്റ് 11 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

'ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍- സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഭാരതിന്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ഭാരത്. 'സുല്‍ത്താന്‍', 'ടൈഗര്‍ സിന്ദാ ഹെ' എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങള്‍.

പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായികയാകുമെന്ന് പറഞ്ഞിരുന്നത്. പക്ഷേ നിക്ക് ജോണ്‍സുമായുള്ള വിവാഹനിശ്ചയത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറി. ശേഷം കത്രീന കൈഫിനെ നായികയാക്കുകയായിരുന്നു. ദിശ പട്ടാനിയും മറ്റൊരു നായികയായി ചിത്രത്തിലുണ്ട്.

 

 

 

Viral News

Read more topics: SALMAN KHAN, BHARATH, FILM TRAILER, OUT,
English summary
SALMAN KHAN BHARATH FILM TRAILER OUT
topbanner

More News from this section

Subscribe by Email