Sunday November 18th, 2018 - 6:37:pm
topbanner

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന് സച്ചിന്‍ വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയാമോ?

rajani v
സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന് സച്ചിന്‍ വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയാമോ?

ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പറഞ്ഞ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ ചിത്രത്തിലെ സച്ചിന്റെ പ്രതിഫലത്തെ കുറിച്ചുളള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രത്തിനായി 35-40 കോടി വരെ സച്ചിന്‍ വാങ്ങിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് സിനിമയുടെ വക്താവ് തന്നെ രംഗത്തെത്തി. സച്ചിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എര്‍സ്‌കിനാണ് സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് സംവിധാനം ചെയ്തത്.

ഒരു ഡോക്യുഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമാണ് ഈ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം തന്നെ ചിത്രം 8 കോടിയിലധികം നേടിയിരുന്നു.

 

Read more topics: SACHIN, FILM, REMUNIRATION
English summary
SACHIN FILM REMUNIRATION
topbanner

More News from this section

Subscribe by Email