Tuesday November 13th, 2018 - 12:41:pm
topbanner

മുത്തേ നീ ഇതുവരെ എവിടെയായിരുന്നു; പ്രിയ വാര്യരെ പുകഴ്ത്തി ഋഷി കപൂര്‍

suji
മുത്തേ നീ ഇതുവരെ എവിടെയായിരുന്നു; പ്രിയ വാര്യരെ പുകഴ്ത്തി ഋഷി കപൂര്‍

കേരളത്തിലെ തൃശ്ശൂരില്‍ നിന്നും ലോകത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ 18കാരി പ്രിയ വാര്യരെ പുകഴ്ത്തി പഴയകാല സൂപ്പര്‍താരം ഋഷി കപൂര്‍. പ്രിയയെ പുകഴ്ത്തി ഋഷി ട്വീറ്റ് ചെയ്യുകയായിരുന്നു.

ഈ പെണ്‍കുട്ടിക്ക് പ്രശസ്ത താരമാകുമെന്ന് ഋഷി പ്രവചിച്ചു. 'ഈ പെണ്‍കുട്ടി വലിയ താരമാകും. പ്രിയ വാര്യരുടെ എക്‌സ്പ്രഷനും, ലജ്ജയും ഉള്ളപ്പോഴും നിഷ്‌കളങ്കത ആ മുഖത്തുണ്ട്. പ്രിയപ്പെട്ട പ്രിയ നിന്റെ പ്രായത്തിലുള്ള എല്ലാവരും പിന്നാലെ ഓടാന്‍ പോകുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും. ശരിക്കും താങ്കള്‍ എന്ത് കൊണ്ടാണ് ഞങ്ങളുടെ കാലത്ത് വരാതിരുന്നത്', ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സാക്ഷാല്‍ സണ്ണി ലിയോണിനെ വരെ ഗൂഗിള്‍ സേര്‍ച്ചില്‍ തോല്‍പ്പിച്ചാണ് പ്രിയ വാര്യരുടെ മുന്നേറ്റം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ എങ്ങിനെ കൈകാര്യംചെയ്യുമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

English summary
Rishi Kapoor floored by Priya Prakash Varrier
topbanner

More News from this section

Subscribe by Email