Thursday November 22nd, 2018 - 12:01:am
topbanner

അഞ്ജലി മേനോൻ ചിത്രം 'കൂടെ'യിലെ ഡാൻസ് സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു

fasila
അഞ്ജലി മേനോൻ ചിത്രം 'കൂടെ'യിലെ ഡാൻസ് സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ചിത്രം 'കൂടെ'യിലെ ഡാൻസ് സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു. "പറന്നേ" എന്ന ഈ ഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് രഘു ദീക്ഷിതാണ്. ബെന്നി ദയാലും രഘു ദീക്ഷിതും ചേർന്ന് ഗാനം പാടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെതാണ് വരികൾ.

നസ്രിയ നസിം, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ എന്നിവർ അഭിനയിച്ചിരിക്കുന്ന വീഡിയോ ഒരു ദിവസത്തിനുള്ളിൽ തന്നെ 3.5 ലക്ഷം വ്യൂസ് കടന്നു. ചിത്രത്തിൽ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ജൂലൈയിൽ തീയേറ്ററുകളിൽ എത്തുന്ന 'കൂടെ' ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമിച്ചിരി ക്കുന്നത്.

Read more topics: Kochi, Muzik247, Koode, film, dance song
English summary
Releases the dance song Of Anjali Menon's 'Koode' on youtube
topbanner

More News from this section

Subscribe by Email