topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

'ചക്കരമാവിൻ കൊമ്പത്ത്'ലെ 'മേലേ മാനത്ത്' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

fasila
'ചക്കരമാവിൻ കൊമ്പത്ത്'ലെ 'മേലേ മാനത്ത്' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ടോണി ചിറ്റേട്ടുകളം രചിച്ച വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശുഭയാണ്.

ടോണി ചിറ്റേട്ടുകളം സംവിധാനം നിർവഹിച്ച 'ചക്കരമാവിൻ കൊമ്പത്ത്'ൽ ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവർ അഭിനയിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്.

ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് 'ചക്കരമാവിൻ കൊമ്പത്ത്' നിർമിച്ചിരിക്കുന്നത്.

 

English summary
Releases The Video Of
topbanner topbanner

More News from this section

Subscribe by Email