topbanner
Sunday August 20th, 2017 - 3:42:am
topbanner

'കിസ്മത്ത്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

NewsDesk
'കിസ്മത്ത്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: 'കിസ്മത്ത്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ, അൻവർ അലി,റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം എന്നിവർ ഈണം പകർന്നിരിക്കുന്നു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. കിസ പാതിയിൽ
പാടിയത്: സച്ചിൻ ബാലു
ബാക്കിങ് വോക്കൽസ്‌: സുചിത് സുരേശൻ & സുഷിൻ ശ്യാം
ഗാനരചന: അൻവർ അലി
സംഗീതം: സുഷിൻ ശ്യാം

2. നിളമണൽതരികളിൽ
പാടിയത്: ഹരിശങ്കർ കെ.എസ് & ശ്രേയ രാഘവ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: സുമേഷ് പരമേശ്വർ

3. ലോൺലിനസ്സ്‌
പാടിയത്: ശ്രേയ രാഘവ്
സംഗീതം: സുമേഷ് പരമേശ്വർ

4. ചിലതുനാം
പാടിയത്: മധുശ്രീ
അഡിഷണൽ വോയിസ്: അനൂപ് ജി. കൃഷ്ണൻ & ഷമേജ് ശ്രീധർ
കോറസ്: ഗകുൽ ജോസഫ് & നിഹിൽ മാത്യു
ഗാനരചന: അൻവർ അലി
സംഗീതം: ഷമേജ് ശ്രീധർ

5. ആനെ മദനപൂ
പാടിയത്: കബീർ നല്ലളം
ഫീമെയിൽ വോയിസ്: സാന്ദ്ര പരമേശ്വരൻ
കോറസ്: അജയ് സെൻ & ജോജു സെബാസ്റ്റ്യൻ
ഗാനരചന: മഹാകവി മോയിൻകുട്ടി വൈദ്യർ
സംഗീതം: സുമേഷ് പരമേശ്വർ

6. വിണ്ണ് ചുരന്ന
പാടിയത്: നീസ എം.പി
ഗാനരചന: അൻവർ അലി
സംഗീതം: സുമേഷ് പരമേശ്വർ

7. കിസ്മത്ത് തീം
പാടിയത്: ശ്രേയ രാഘവ്
കോറസ്: അജയ് സെൻ & ജോജു സെബാസ്റ്റ്യൻ
സംഗീതം: സുമേഷ് പരമേശ്വർ

പാട്ടുകൾ കേൾക്കാൻ:


നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'കിസ്മത്ത്', ഇർഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ മുസ്ലിം യുവാവിന്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിൻ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ൽ പൊന്നാനിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിലെത്തുന്നു. പി. ബാലചന്ദ്രൻ, സുനിൽ സുഖദ, അലൻസിയർ ലെ, സജിത മഠത്തിൽ, ജയപ്രകാശ് കുളൂർ, ബിനോയ്‌ നമ്പാല, സുരഭി ലക്ഷ്മി, അനിൽ നെടുമങ്ങാട്, ശ്രീകാന്ത് മേനോൻ, വിജയൻ കാരന്തൂർ തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിൻ മനോഹറുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെതാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Collective Phase One (കളക്ടീവ് ഫേസ് വൺ)ന്റെ കൂടെ Pattam Cinema Company (പട്ടം സിനിമ കമ്പനി)യുടെ ബാനറിൽ ശൈലജ മണികണ്ഠൻ നിർമ്മിച്ച 'കിസ്മത്ത്'പ്രദർശനത്തിനെത്തിക്കുന്നത് LJ Films Pvt. Ltd. (എൽ ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്) ആണ്. ജൂലൈ 29ന് ചിത്രം തീയേറ്ററുകളിലെത്തും.

സീരിയലുകളെ പരിഹസിച്ച ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്

കബാലിക്ക് ആകെ ചെലവ് 110കോടി; രജനിക്ക് ലഭിക്കുക 80 കോടി രൂപ പ്രതിഫലം

 

 

Read more topics: Release, Song, Kismath
English summary
Releases The Songs Of 'Kismath'
topbanner topbanner

More News from this section

Subscribe by Email