Sunday May 26th, 2019 - 11:27:pm
topbanner
topbanner

ക്യാപ്ഷൻ സിംഹമേ...രമേശ് പിഷാരടിയെക്കുറിച്ച്‌ ആരാധകർ

Anusha Aroli
ക്യാപ്ഷൻ സിംഹമേ...രമേശ് പിഷാരടിയെക്കുറിച്ച്‌ ആരാധകർ

ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകാൻ രമേശ് പിഷാരടിക്ക് പ്രത്യേക കഴിവാണ്. അക്കാര്യം ആരാധകരും സമ്മതിക്കും. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന പഴയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവക്കുറിപ്പോൾ രമേശ് പിഷാരടി നൽകിയ ക്യാപ്ഷൻ കണ്ട് ആരാധകർ കുറിച്ചു, 'ക്യാപ്ഷൻ സിംഹമേ!' 

ചിത്രത്തിന് രമേശ് പിഷാരടി നൽകിയ അടിക്കുറിപ്പ് ഇങ്ങനെ– 'കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു'! കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തപ്പോൾ ചുമ്മാ കയ്യും കെട്ടി നിന്നു പോസ് ചെയ്തതിനെ ഇതിലും രസകരമായി എങ്ങനെ വിവരിക്കും എന്നാണ് ആരാധകരുടെ പ്രതികരണം. 'അന്നു കയ്യും കെട്ടി നോക്കി നിന്നാലെന്താ ഇന്നു എല്ലാവരുടെയും കയ്യടി വാങ്ങുന്നില്ലേ' എന്നൊരു മറുചോദ്യം ഉന്നയിച്ച ആരാധകനും കയ്യടി നേടി. ഗംഭീരൻ ക്യാപ്ഷൻ ഇടാനുള്ള കോഴ്സ് വല്ലതും രമേശ് പിഷാരടി നടത്തുന്നുണ്ടോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. 

English summary
Ramesh Pisharady is specially capable for giving footage on photographs.
topbanner

More News from this section

Subscribe by Email