Tuesday November 13th, 2018 - 8:12:am
topbanner

ബാഹുബലി 2 വിലെ ഷൂട്ടിങ്ങിനിടെ പ്രഭാസ് കഴിച്ചത് 15 തരത്തിലുള്ള ബിരിയാണിയെന്ന് രാജമൗലി

rajani v
ബാഹുബലി 2 വിലെ ഷൂട്ടിങ്ങിനിടെ പ്രഭാസ് കഴിച്ചത് 15 തരത്തിലുള്ള ബിരിയാണിയെന്ന് രാജമൗലി

ബാഹുബലി 2 വിലെ കഥാപാത്രത്തിനായി നടന്‍ പ്രഭാസും റാണ ദഗ്ഗുബട്ടിയും കര്‍ശനമായ ഡയറ്റാണ് എടുത്തിരുന്നത്. എന്നാല്‍ പ്രഭാസിന്റെ ഡയറ്റിലെ തമാശ നിറഞ്ഞൊരു കാര്യം സംവിധായകന്‍ എസ്.എസ്.രാജമൗലി തന്നെവെളിപ്പെടുത്തിയിരിക്കുകയാണ്. കര്‍ശനമായ ഡയറ്റിനിടയില്‍ ഒരു ദിവസം പ്രഭാസും റാണയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചിരുന്നു.

അന്നേദിവസം പ്രഭാസ് 15 വ്യത്യസ്ത ബിരിയാണി കഴിക്കുമെന്ന് രാജമൗലി പറഞ്ഞു. അടുത്തിടെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ബാഹുബലി 2 വിന്റെ സ്‌ക്രീനിങ് നടന്നിരുന്നു. അവിടെ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്.''മാസത്തില്‍ ഒരു ദിവസവും രണ്ടുപേരും ഇഷ്ടമുളള ഭക്ഷണം കഴിക്കും. അന്നേ ദിവസം പ്രഭാസ് പത്തോ പതിനഞ്ചോ തരത്തിലുളള ബിരിയാണി കഴിക്കും. ബിരിയാണി മാത്രമാണ് കഴിക്കുക.

ഇത്രയും വ്യത്യസ്തകളുളള ബിരിയാണിയുണ്ടോയെന്നു നിങ്ങളിലാര്‍ക്കും അറിവുണ്ടാവില്ല. മല്‍സ്യം, ചിക്കന്‍, മട്ടണ്‍ തുടങ്ങിയ പല വ്യത്യസ്ത ബിരിയാണികള്‍ കഴിക്കും. നിങ്ങള്‍ക്കൊന്നും ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുളള ബിരിയാണികളായിരിക്കും പ്രഭാസിന്റെ മുന്നില്‍ കാണുകയെന്നും'' രാജമൗലി പറഞ്ഞു.''അന്നേദിവസം രാത്രി രണ്ടുമണിവരെ ഫുട്‌ബോള്‍ കളിക്കും.

കളി പൂര്‍ത്തിയായാല്‍ തനിക്ക് മുന്നില്‍വച്ചിരിക്കുന്ന ഭക്ഷണം പ്രഭാസ് കഴിച്ചുതുടങ്ങും. അമരേന്ദ്ര ബാഹുബലി കഥാപാത്രത്തിനായി പ്രഭാസ് തന്റെ ഭാരം കൂട്ടിയിരുന്നു. 100 കിലോയോളം ഭാരമായിരുന്നു കഥാപാത്രമായി അഭിനയിക്കുന്ന സമയത്ത് പ്രഭാസിനുണ്ടായിരുന്നത്. ബാഹുബലിക്കുശേഷംതാരം ഭാരം കുറയ്ക്കുകയും ചെയ്തു.

 

English summary
Rajamouli Reveals Prabhas and Rana 15 Types Of Biryanis
topbanner

More News from this section

Subscribe by Email