topbanner
Thursday November 23rd, 2017 - 9:05:am
topbanner
Breaking News

കിടക്ക പങ്കിട്ടില്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താകുമെന്ന് റായ് ലക്ഷ്മി

NewsDesk
കിടക്ക പങ്കിട്ടില്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താകുമെന്ന് റായ് ലക്ഷ്മി

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്‌ തുറന്ന് പറയുകയാണ് റായ് ലക്ഷ്മി. സിനിമയിലെ പ്രമുഖരുടെ ഇംഗിതത്തിന് വഴങ്ങി കിടക്ക പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താകുമെന്ന് റായ് ലക്ഷ്മി പറയുന്നു.
നായികയാകണമെങ്കില്‍ കൂടെ കിടക്കണമെന്നാണ് ഇത്തരക്കാരുടെ ആവശ്യമെന്ന് റായ് ലക്ഷ്മി പറയുന്നു.

സിനിമാ മേഖലയിലെ പുരുഷന്‍മാര്‍ തുടക്കക്കാരെയാണ് കൂടുതലും ചൂഷണം ചെയ്യുന്നതെന്നും ഇത്തരക്കാരാണ് സിനിമാ മേഖലയിലെ ചീത്തപ്പേരിന് കാരണമെന്നും താരം പറയുന്നു. ഇങ്ങനെയുള്ളവരുടെ സിനിമയ്ക്ക് എന്ത് നിലവാരമാണുള്ളതെന്നും സമ്മതിച്ചില്ലെങ്കില്‍ ഇവര്‍ സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും താരം പറയുന്നു.
ജൂലി 2 ആണ് റായ് ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം.

ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ താരം ബിക്കിനി രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറെ ആഗ്രഹിച്ചാണ് താന്‍ ബിക്കിനി അണിഞ്ഞതെന്നും ബിക്കിനി അണിഞ്ഞ് അഭിനയിക്കുന്നത് തമാശകാര്യമല്ലെന്നും അതിനുള്ള ശരീരം ഉണ്ടാക്കിയെടുക്കുകയാണ് വലിയ കാര്യമെന്നും അതില്‍ താന്‍ വളരെ സുന്ദരിയായു തോന്നിയെന്നും താരം പറയുന്നു.

Read more topics: Raai Laxmi
English summary
Raai Laxmi about shooting location
topbanner topbanner

More News from this section

Subscribe by Email