topbanner
Saturday January 21st, 2017 - 9:50:am
topbanner

കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി: തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

NewsDesk
കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി: തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ യുവതികളെ ഒരുകൂട്ടം അപമാനിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബംഗളൂരു പോലെ ഒരു അത്യാധുനിക നഗരത്തില്‍ ഇത്തരം സംഭവം നടന്നത് തന്നെ ഞെട്ടിച്ചെന്നും താഴേത്തട്ടിലുള്ള പൊലീസുകാരില്‍ പലര്‍ക്കും ഉന്നതവിദ്യാഭ്യാസമില്ലാത്തതും പ്രശ്‌നമാണെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം സംഭവങ്ങളെ അവര്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും രഞ്ജിനി ആരോപിക്കുന്നു.

ഒരിക്കല്‍ കണ്ണൂരില്‍ വച്ച് തനിക്ക് നേരിട്ട സംഭവത്തെക്കുറിച്ചും രഞ്ജിനി പറയുന്നു. കണ്ണൂരിൽ മറഡോണ പങ്കെടുത്ത പരിപാടിയ്ക്ക് ശേഷം ഹോട്ടലിലേയ്ക്ക മടങ്ങാന്‍ സമയത്ത് തനിക്ക് പോകേണ്ട വാഹനം വന്നിട്ടുണ്ടായിരുന്നില്ല. കുറച്ചു സമയത്തേയ്ക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയി. ഇതിനിടെ കുറേപ്പേര്‍ മൊബൈലില്‍ തന്റെ ഫോട്ടോയെടുക്കാന്‍ വന്നു. ഇതില്‍ രണ്ടു പേര്‍ തന്നെ തോണ്ടിയെന്ന് രഞ്ജിനി പറയുന്നു. രണ്ടു പേരേയും താന്‍ കണ്ടു. ഒരാളുടെ തലയ്ക്കും മറ്റേയാളുടെ തോളിനും അടിച്ചു.

പിന്നീട് സ്വകാര്യ എഫ്എം ചാനലിന്റെ വാഹനമാണ് നടിയുടെ രക്ഷയ്‌ക്കെത്തിയത്. ഈ സംഭവം നടന്നപ്പോള്‍ പൊലീസ് അവിടെയുണ്ടായിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. കാഴ്ച കണ്ടു നില്‍ക്കുകയായിരുന്നു. സംഭവത്തെ ക്രൗഡ് മെന്റാലിറ്റി എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് രഞ്ജിനി പറയുന്നു. പ്രതികരിച്ചില്ലെങ്കില്‍ ഇവരുടെ എണ്ണം കൂടും. തന്റെ ദേഹത്ത് അനാവശ്യമായി കൈവച്ചാല്‍ അടിയുറപ്പാണെന്നും അവതാരക മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഒരുകൂട്ടമാളുകള്‍ ഒന്നിച്ച് വരുമ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും പരാതിയുമായി ചെല്ലുന്നവരോട് മോശമായാണ് പൊലീസ് പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിനി പറഞ്ഞു. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറയുന്നു.

ജനങ്ങള്‍ക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് അതാണ് തെളിയിച്ചത്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി രക്ഷപെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. പീഡനത്തിന് ഇരയാകുന്ന സ്ത്രീ പരാതി നല്‍കിയാല്‍ അതിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

Read more topics: RANJINI HARIDAS, PUBLIC, KANNUR
English summary
RANJINI HARIDAS GETS ATTACKED IN PUBLIC KANNUR
topbanner topbanner

More News from this section

Subscribe by Email