Sunday February 17th, 2019 - 7:40:pm
topbanner

പുലിമുരുകന്‍ വിഷുവിന്

NewsDesk
പുലിമുരുകന്‍ വിഷുവിന്

മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ 'പുലിമുരുകന്‍' 2016 വിഷു റിലീസായെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ലാലിന്റെ ആക്ഷന്‍ മാസ് രംഗങ്ങളുടെ തേരോട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മുമ്പ് ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
ഉദയകൃഷ്ണ-സിബി.കെ.തോമസ് ജോഡിയിലെ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരിക്കഥയൊരുക്കുന്നത്. ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരും താരനിരയിലുണ്ട്. 2015ല്‍ നല്ലൊരു ഹിറ്റ് ലഭിക്കാതെ പോയ ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് പുലിമുരുകനെ കാത്തിരിക്കുന്നത്.

Viral News

English summary
Pulimurukan will release on Vishu
topbanner

More News from this section

Subscribe by Email