Wednesday November 14th, 2018 - 10:33:am
topbanner

വൈന്‍ ഗ്ലാസെടുത്ത് പ്രിയങ്ക തലയ്ക്കടിച്ചു ; ആരാധകര്‍ ഞെട്ടി

suji
വൈന്‍ ഗ്ലാസെടുത്ത് പ്രിയങ്ക തലയ്ക്കടിച്ചു ; ആരാധകര്‍ ഞെട്ടി

ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയയാണ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടെലിവിഷന്‍ സീരിസ് ആയ ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം. സീരിസിന്റെ മൂന്നാമത്തെ സീസണാണ് നടക്കുന്നത്.

പ്രയങ്ക കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് വൈറലായികൊണ്ടിരിക്കുന്നത്. കുടിച്ചുകൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വീഡിയോയിലൂടെ പറയുന്നത്. ആരും വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെ പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: Priyanka Chopra, wine glass
English summary
Priyanka Chopra smashes wine glass on her head after a bad day
topbanner

More News from this section

Subscribe by Email