Wednesday May 23rd, 2018 - 4:14:pm
topbanner

ഏഷ്യയിലെ ഏറ്റവും സെക്‌സി വുമണ്‍ പ്രിയങ്ക ചോപ്രയെന്ന് യുകെ വോട്ടെടുപ്പ്

suji
ഏഷ്യയിലെ ഏറ്റവും സെക്‌സി വുമണ്‍ പ്രിയങ്ക ചോപ്രയെന്ന് യുകെ വോട്ടെടുപ്പ്

ഏഷ്യയിലെ സെക്‌സി വുമണായി വാര്‍ഷിക തെരഞ്ഞെടുപ്പില്‍ നടി പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തു. '50 സെക്‌സി ഏഷ്യന്‍ വുമണ്‍' ലിസ്റ്റിലാണ് പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിലെ ഈസ്റ്റേണ്‍ ഐ നടത്തിയ വോട്ടെടുപ്പില്‍ ഇത് അഞ്ചാം തവണയാണ് പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തുന്നത്. 2016-ല്‍ ദീപിക പദുക്കോണായിരുന്നു ഒന്നാമത്.

ഈ വര്‍ഷത്തെ ലിസ്റ്റില്‍ ദീപിക മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നേട്ടം കുറവാണെന്ന് പ്രിയങ്ക പറഞ്ഞു. 'ജനിതക കാരണങ്ങള്‍ മൂലം സംഭവിച്ച് പോകുന്നതാണ് ഇതെല്ലാം. എന്നിരുന്നാലും ഈ ആദരവിന് നന്ദി. കൃത്യതയാണ് സുപ്രധാന കാര്യം', പ്രിയങ്ക ചോപ്ര പറഞ്ഞു.

ബോളിവുഡില്‍ നിന്നും ആരംഭിച്ച യാത്ര ഹോളിവുഡില്‍ വിജയകരമായി മുന്നേറുമ്പോഴാണ് പ്രിയങ്ക ചോപ്രയെ ഈ നേട്ടം തേടിയെത്തുന്നത്. പ്രശസ്തമായ ബേവാച്ച് സീരീസുലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ അരങ്ങേറിയത്. മറ്റൊരു ടെലിവിഷന്‍ ഷോയായ ക്വാണ്ടികോയിലെ റോളും പ്രിയങ്കയെ പ്രിയങ്കരിയാക്കി.

 

 

 

Read more topics: Priyanka Chopra,sexiest Asian,uk
English summary
Priyanka Chopra regains sexiest Asian crown in uk

More News from this section

Subscribe by Email