Wednesday September 19th, 2018 - 8:54:am
topbanner
Breaking News

ശ്രീദേവിയ്ക്കായി ഗാനം ആലപിച്ച് പ്രിയ പ്രകാശ് വാര്യര്‍

suji
ശ്രീദേവിയ്ക്കായി ഗാനം ആലപിച്ച് പ്രിയ പ്രകാശ് വാര്യര്‍

രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ഈ ഭൂമിയിലെ യാത്ര മതിയാക്കി മടങ്ങുന്ന ശ്രീദേവിക്ക് ഒരു ഗാനത്തിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് ഓണ്‍ലൈന്‍ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍.

ചരിത്രം ഒരിക്കലും യാത്ര പറയുന്നില്ല, ചരിത്രം പറയുന്നത് പിന്നെ കാണാമെന്നാണ്, ഒരു അഡാര്‍ ലൗ നായിക ട്വിറ്ററില്‍ കുറിച്ചു. തന്റെ എക്കാലത്തെയും പ്രിയ താരത്തിന്റെ മരണം പ്രിയയെ ഞെട്ടിച്ച് കളഞ്ഞത്രേ. പക്ഷെ ശ്രീദേവി എന്നും മനസ്സുകളില്‍ ജീവിക്കും. ദൈവം അവരുടെ ആത്മാവിന് ശാന്തിയും, കുടുംബത്തിന് ശക്തിയും നല്‍കട്ടെയെന്നും പ്രിയ പ്രകാശ് വാര്യര്‍ പ്രാര്‍ത്ഥിച്ചു.

കഭി അല്‍വിദ നാ കെഹനാ എന്ന ഗാനമാണ് പ്രിയ ശ്രീദേവിയെ സ്മരിച്ച് കൊണ്ട് പാടിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ദുബായില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഇതിഹാസ താരം മരണത്തിന് കീഴടങ്ങിയത്.

 

Read more topics: Priya Prakash Varrier ,Sridevi
English summary
Priya Prakash Varrier pays a musical tribute to Sridevi
topbanner

More News from this section

Subscribe by Email