Thursday November 15th, 2018 - 2:44:pm
topbanner

പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്മാറി; പകരക്കാരന്‍ ടോവിനോ

sadu prakash
പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്മാറി; പകരക്കാരന്‍ ടോവിനോ

കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. ടൊവിനോ തോമസ് ആയിരിക്കും സിനിമയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത്. സിനിമയില്‍ നിന്ന് പൃഥ്വി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മഞ്ജു വാര്യര്‍ ആണ് ആമിയുടെ വേഷത്തില്‍ എത്തുന്നത്. കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും വായിച്ച ശേഷമാണ് ആമിയാകാന്‍ മഞ്ജു ഒരുങ്ങുന്നത്. സുരയ്യയുടെബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നു. അനൂപ് മേനോന്‍ ആണ് മറ്റൊരു താരം.

അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാല്‍ ഇത് അല്‍പം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. കഥയില്‍ നിര്‍ണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.

 

Read more topics: Prithviraj, withdrew, from, Ami
English summary
Prithviraj withdrew from Ami
topbanner

More News from this section

Subscribe by Email