Monday September 24th, 2018 - 12:26:am
topbanner

പൃഥ്വിരാജ് വില്ലനാകുന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിലേക്ക്

NewsDesk
പൃഥ്വിരാജ് വില്ലനാകുന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിലേക്ക്

പൃഥ്വിരാജ് വില്ലനാകുന്ന ബോളിവുഡ് ചിത്രം 'നാം ഷബാന' ഈയാഴ്ച തിയേറ്ററുകളിലെത്തും. മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപസി പന്നുവാണ് നായിക. നായികാ പ്രാധാന്യമുള്ള സിനിമയാണ് 'നാം ഷബാന'. ടോണി എന്ന പ്രഥാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രിഥ്വി അവതരിപ്പിക്കുന്നത്.

അഭിമാനത്തോടെയാണ് ശക്തമായ സ്ത്രീകഥാപാത്രമുള്ള സിനിമയുടെ ഭാഗമാകുന്നതെന്ന് പ്രിഥ്വിരാജ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോളിവുഡിലെ അവസരങ്ങള്‍ക്ക് പിന്നാലെ പോകുന്ന നടനല്ല താന്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ല. നേരത്തേ ഡബിള്‍സ് എന്ന മലയാള സിനിമയില്‍ വേഷമിട്ട തപസീ പന്നു വീണ്ടും മലയാളത്തിലെത്താനുള്ള ആഗ്രഹവും അറിയിച്ചു.

നടന്‍ മനോജ് ബാജ്പേയ്, നിര്‍മാതാവും തിരക്കഥാകൃത്തുമായ നീരജ് പാണ്ഡേ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അക്ഷയ്കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഈമാസം 30ന് യുഎഇയിലും അടുത്തദിവസം ഇന്ത്യയിലും തിയേറ്ററിലെത്തും. ഹിന്ദിക്ക് പുറമെ തമിഴിലും തെലുങ്കിലും നാം ഷബാന മൊഴിമാറ്റി എത്തുന്നുണ്ട്.

Read more topics: Prithviraj, Bollywood, Naam Shabana,
English summary
Prithviraj Sukumaran back to Bollywood with Naam Shabana
topbanner

More News from this section

Subscribe by Email