Thursday September 20th, 2018 - 11:06:am
topbanner
Breaking News

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ

Dil
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ

മലയാള സിനിമയുടെ യൂത്ഐക്കൺ പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. ആദ്യം ഇത് ആരും വകവെച്ചില്ലെങ്കിലും സംഗതി കൂടുതല്‍ പ്രശ്നമായതോടെ ഇപ്പോള്‍ പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്ബോളാണ് സംഭവം.

ഫോര്‍ട്ട്കൊച്ചിയിലെ ഒരു പഴയവീട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനിടെ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരിക്കുകയായിരുന്നു. 'വൈദ്യുതിയുടെ പ്രശ്നമാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അത് അങ്ങനെ അല്ലായിരുന്നു'.- സംവിധായകന്‍ ജയകൃഷ്ണന്‍ പറയുന്നു.

സെറ്റിൽ എല്ലാവരും വെ​ഞ്ചരിപ്പിൽ പങ്കുചേർന്നു. അച്ചന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജയകൃഷ്ണൻ പറഞ്ഞു.ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരം നൽകാൻ സംവിധായകനും കഴിയുന്നില്ല. ചിത്രത്തിലെ നായികയായ പ്രിയ ആനന്ദിനും ചിത്രീകരണത്തിനിടെ വിചിത്രമായ അനുഭവങ്ങൾ‌ ഉണ്ടായെന്നു വെളിപ്പെടുത്തിയിരുന്നു.മുൻപ് കൺജറിങ് 2വിന്റെ ലൊക്കേഷനിൽ ഇതുപോലെ വിചിത്രസംഭവം ഉണ്ടായപ്പോൾ വികാരിയച്ചനെ വിളിച്ചുവരുത്തി വെഞ്ചരിച്ചതിനു ശേഷമാണ് ചിത്രീകരണം തുടർന്നത്. അതിനു ശേഷം ഷൂട്ടിങ്ങിനു തടസമുണ്ടായിരുന്നില്ല.

കൊച്ചിയില്‍ ഗതാഗത തടസമുണ്ടാക്കി കൈയ്യേറ്റശ്രമം; സീരിയല്‍ നടിമാര്‍ക്ക് ജാമ്യം

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

English summary
disturbing some spiritual energy in the shooting site of ezra
topbanner

More News from this section

Subscribe by Email