Thursday November 15th, 2018 - 3:23:am
topbanner

ബോക്‌സ്ഓഫീസില്‍ പ്രണവ് മോഹന്‍ലാല്‍-മമ്മൂട്ടി യുദ്ധം

suji
ബോക്‌സ്ഓഫീസില്‍ പ്രണവ് മോഹന്‍ലാല്‍-മമ്മൂട്ടി യുദ്ധം

റിപബ്ലിക് ദിനം വന്നെത്തുന്ന ആഴ്ചാവസാനം ബോക്‌സ് ഓഫീസില്‍ ഒരു പുതിയ പോരാട്ടത്തിന് തുടക്കമാകുന്നു. പ്രണവ് മോഹന്‍ലാലും, മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമാണ് ബോക്‌സ് ഓഫീസില്‍ ഇക്കുറി ഏറ്റുമുട്ടുന്നത്. പ്രണവിന്റെ ആദ്യ ചിത്രമായ ആദിയും, മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സുമാണ് തീയേറ്ററുകളില്‍ സ്ഥാനം നേടുന്നത്.

ജീത്തു ജോസഫാണ് പ്രണവിന്റെ ആദ്യ ചിത്രമായ ആദി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം അതുകൊണ്ട് തന്നെ കേരളക്കര കാത്തിരിക്കുന്ന സിനിമയുമാണ്. ആക്ഷന്‍ സീനുകളില്‍ പാര്‍ക്കൗര്‍ പരീക്ഷിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

 

 

English summary
Pranav Mohanlal and Mammootty set for epic showdown this Republic Day
topbanner

More News from this section

Subscribe by Email