Friday July 20th, 2018 - 1:38:pm
topbanner
Breaking News

'എല്ലാ കാര്യങ്ങളും ശരിയാവാതെ താനൊന്നും പറയില്ല; നിങ്ങള്‍ക്ക് അടുത്ത് തന്നെ ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം..': ഒടുവില്‍ പ്രണവും കല്യാണിയും ഒന്നിക്കുന്നു

fasila
'എല്ലാ കാര്യങ്ങളും ശരിയാവാതെ താനൊന്നും പറയില്ല; നിങ്ങള്‍ക്ക് അടുത്ത് തന്നെ ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം..': ഒടുവില്‍ പ്രണവും കല്യാണിയും ഒന്നിക്കുന്നു

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു. കുടുംബ സുഹൃത്തുക്കളായ ഇരുവരും സിനിമയില്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്തയോട് ആരാധകര്‍ ആകാംഷയോടെയാണ് വരവേറ്റിരിക്കുന്നത്. ഐ.വി. ശശിയുടെ മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിയ്ക്കുന്നത്.

ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും ശരിയാവാതെ താനൊന്നും പറയില്ലെന്നും നിങ്ങള്‍ക്ക് അടുത്ത് തന്നെ ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം എന്നുമാണ് ഇതേകുറിച്ച്‌ കല്യാണി പ്രതികരിച്ചത്. ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം.

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍, അറബിക്കലിന്റ സിംഹം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥ സഹായിയായി അനി ശശിയുടെ രംഗപ്രവേഷം.

English summary
Pranav Mohanlal and Kalyani Priyadarshan together
topbanner

More News from this section

Subscribe by Email