topbanner
Monday February 27th, 2017 - 2:35:pm
topbanner

നയൻസും പ്രഭുദേവയും വീണ്ടും അടുക്കുന്നു?: സംശയം പ്രകടിപ്പിച്ചിച്ച് തമിഴ് മാധ്യമങ്ങൾ

NewsDesk
നയൻസും പ്രഭുദേവയും വീണ്ടും അടുക്കുന്നു?: സംശയം പ്രകടിപ്പിച്ചിച്ച് തമിഴ് മാധ്യമങ്ങൾ

നയൻസും പ്രഭുദേവയും വീണ്ടും അടുക്കുന്നു. നയന്‍താരയ്ക്കു പഴയ കാമുകനോട് വീണ്ടും പ്രണയമോ? തമിഴിലെ ചില മാധ്യമങ്ങളാണ് ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നയന്‍സും പ്രഭുദേവയും ചെന്നൈയിലെ ഒരു ഹോട്ടലില്‍ കൂടിക്കാഴ്ച്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇരുവരും വീണ്ടും കണ്ടുമുട്ടിയത് വലിയ പ്രാധാന്യത്തോടെയാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍, ഇരുവരും തമ്മില്‍ അടുക്കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നും ചില വസ്തു ഇടപാടുകള്‍ ചര്‍ച്ചചെയ്യാന്‍ വന്നതാണെന്നുമാണ് പ്രഭുദേവയുടെ സുഹൃത്തുക്കള്‍ പറയുന്നത്. പ്രണയത്തിലായിരിയ്ക്കുമ്പോള്‍ പ്രഭു ദേവയും നയന്‍താരയും ചേര്‍ന്ന് ചെന്നൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. വിഘ്‌നേശ് ശിവയുമായി അടുപ്പത്തിലായതോടെ പഴയ ബന്ധങ്ങളെല്ലാം അവസാനിക്കാന്‍ നയന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുവിനെ കാണാനെത്തിയതത്രേ.

രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു പ്രഭുദേവയും നയന്‍സും രഹസ്യമായി വിവാഹിതരായത്. റംലത്തില്‍ നിന്ന് വിവാഹ മോചനം നേടിയായിരുന്നു പ്രഭുദേവ വിവാഹത്തിനെത്തിയത്. പക്ഷേ നയന്‍സുമായുള്ള ദാമ്പത്യത്തിന് ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ പറഞ്ഞു. എന്നാല്‍ നമുക്ക് വേണ്ടത് സ്വകാര്യതയാണെന്ന് നയന്‍ വാദിച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന പരിഹാരമാര്‍ഗം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണത്രെ.

Read more topics: Prabhudeva, Nayanthara,
English summary
Prabhudeva Nayanthara again love
topbanner topbanner

More News from this section

Subscribe by Email