ബാഹുബലി താരം പ്രഭാസ് ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുഖ്യ താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. ഇതോടെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ സ്ഥിരമായി പുറത്തുവന്ന് തുടങ്ങി. എന്നാല്‍ ഇതേക്കുറിച്ച് മനസ്സ് തുറക്കാന്‍ പ്രഭാസ് ഒരിക്കലും തയ്യാറായിരുന്നില്ല. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിരി മാത്രമാണ് മറുപടി.
എന്തായാലും ആ ചോദ്യങ്ങള്‍ക്ക് ഈ വര്‍ഷം മറുപടി തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ അമ്മാവന് കൃഷ്ണം രാജുവാണ് വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വ്യക്തമാക്കിയത്. തെലുങ്ക് സിനിമയിലെ പ്രമുഖ താരം കൂടിയാണ് രാജു. ഇദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയും അനന്തിരവന്റെ വിവാഹത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു.
എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യത്തിന് മറുപടി പറയുന്നത് നാണക്കേടായി മാറിയിരിക്കുകയാണ്, എന്തായാലും പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം നടക്കും, കൃഷ്ണം രാജു വ്യക്തമാക്കി. അമ്മാവന് പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും സ്ഥിരീകരണത്തിന് പ്രഭാസ് തയ്യാറായിട്ടില്ല.