Monday November 19th, 2018 - 2:53:pm
topbanner

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുതിയ ചിത്രം സാഹോയിലെ ദൃശ്യങ്ങള്‍ കാഴ്ചവെച്ച് പ്രഭാസ്

princy
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുതിയ ചിത്രം സാഹോയിലെ ദൃശ്യങ്ങള്‍ കാഴ്ചവെച്ച് പ്രഭാസ്

പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23-ന് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് തന്റെ ആരാധകര്‍ക്കായി തന്റെ പുതിയ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ സാഹോയിലെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാഴ്ചവെച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് (https://www.facebook.com/UVCTheMovieMakers/) 'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്തിറക്കിയത്. യൂട്യൂബിലും അപ് ലോഡ് ചെയ്ത വീഡിയോ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു. 

ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് ആദ്യ വീഡിയോ. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.

Read more topics: actor, Prabhas , Soho, movie
English summary
Prabhas released his pictures form his up coming movie Soho for his fans in his birthday
topbanner

More News from this section

Subscribe by Email