Saturday May 26th, 2018 - 7:18:pm
topbanner

ഞാനും ഞാനുമെന്റാള്‍ക്കാരും നാളെ എത്തും; കാളിദാസ്

jithin
ഞാനും ഞാനുമെന്റാള്‍ക്കാരും നാളെ എത്തും; കാളിദാസ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനാകുന്ന സിനിമ പൂമരം നാളെ തിയറ്ററുകളിലെത്തും.

തന്റെ ഫേസ് ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. എന്റെ വീട് അപ്പുവിന്റേം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിച്ച് തിളങ്ങിയ കാളിദാസന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ഇതിനോടകം തന്നെ തമിഴ് സിനിമകളിലും അഭിനയച്ച കാളിദാസ് നായകനാകുന്ന ആദ്യ മലയാള സിനിമയാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം.

ആദ്യം മാര്‍ച്ച് ഒമ്പതിന് തിയേറ്ററുകളില്‍ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസീംങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും ... എന്നു തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം ഇതു വൈറലായി മാറുകയും ചെയ്തിരുന്നു.

2016 സെപ്റ്റംബറിലാണ് പൂമരത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ജയറാമിന്റെ മകന്‍ നായകനാകുന്നതിനാല്‍ ആദ്യം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.എന്നാല്‍ റിലീസ് വൈകിയത് ആരാധകരെ നിരാശരാക്കിയിരുന്നു.

Read more topics: Poomaram, Kalidas, jayaram
English summary
I and the other will meet tomorrow. Kalidas

More News from this section

Subscribe by Email