Friday September 21st, 2018 - 4:36:am
topbanner
Breaking News

ആമി നിരോധിക്കണമെന്ന ഹര്‍ജി ; കേന്ദ്രത്തിന് നോട്ടീസ്

suji
ആമി നിരോധിക്കണമെന്ന ഹര്‍ജി ; കേന്ദ്രത്തിന് നോട്ടീസ്

കമല്‍ ചിത്രം ആമി നിരോധിക്കണമെന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാര്‍, വാര്‍ത്താ വിതരണ മന്ത്രാലയം. കേന്ദ്ര സെന്‍സര്‍ബോര്‍ഡ് എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കേസില്‍ എതിര്‍ കക്ഷികളായ സംവിധായന്‍ കമല്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും വരുത്തി കോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരം രംഗങ്ങള്‍ നീക്കം ചെയ്യുംവരെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകന് സിനിമയെടുത്താന്‍ സ്വാതന്ത്രമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചുവയ്ക്കാനോ അവകാശമില്ല. ചിത്രത്തിനെതിരെ സെന്‍സര്‍ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Read more topics: Plea, court, aami
English summary
Plea in HC seeks ban on release of biopic Aami ; issue notice to central
topbanner

More News from this section

Subscribe by Email