Wednesday December 19th, 2018 - 5:00:am
topbanner

മലയാളികളുടെ പ്രിയ ജോഡികള്‍ പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു

NewsDesk
മലയാളികളുടെ  പ്രിയ ജോഡികള്‍ പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു

മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയ ജോഡികള്‍, മൊയ്തീനും കാഞ്ചനമാലയും പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കുകയാണ് മൈ സ്‌റ്റോറി എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് പൃഥ്വി തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

മൊയ്തീനും കാഞ്ചനയും ഇനി ജയും താരയുമാകുന്നു എന്ന് ഫേസ് ബുക്കില്‍ താരം എഴുതി. സിനിമാ മേഖലയില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിക്കുന്ന റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലായാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത്.

കശ്മീര്‍ സംഭവം; കണ്ണൂരില്‍ പട്ടാളത്തിനെതിരെ മുദ്രാവാക്യം; യുവാക്കള്‍ കസ്റ്റഡിയില്‍

ജോണ്‍ ബ്രിട്ടാസിന്റെ മരുമകള്‍ ഓടിച്ച കാറിടിച്ച് മരിച്ച കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

കൊച്ചിയില്‍ ഗതാഗത തടസമുണ്ടാക്കി കൈയ്യേറ്റശ്രമം; സീരിയല്‍ നടിമാര്‍ക്ക് ജാമ്യം

Read more topics: Prithviraj, romance, Parvathy Menon
English summary
Prithviraj to romance Parvathy Menon in the upcoming film
topbanner

More News from this section

Subscribe by Email