Wednesday September 26th, 2018 - 2:22:pm
topbanner

രണ്‍വീറും ഷാഹിദും പൊരിഞ്ഞ അടി ; പദ്മാവത് വിജയാഘോഷം വേണ്ടെന്ന് വച്ചു ?

suji
രണ്‍വീറും ഷാഹിദും പൊരിഞ്ഞ അടി ; പദ്മാവത് വിജയാഘോഷം വേണ്ടെന്ന് വച്ചു ?

ബന്‍സാലി ചിത്രം പദ്മാവത് വന്‍ വിജയം നേടിയിരിക്കുകയാണ്. ചിത്രം 500 കോടി കളക്ഷന്‍ നേടിയിട്ടും വിജയാഘോഷം നടത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് മടി. ഫെബ്രുവരി 24ന് നടത്താനിരുന്ന ആഘോഷം നടത്തുന്നില്ലെന്ന് വിയാ കോം അറിയിച്ചു.

ചിത്രത്തിലെ താരങ്ങളായ ഷാഹിദ് കപൂറും രണ്‍വീറും തമ്മിലുള്ള അകല്‍ച്ചയാണ് ആഘോഷത്തിന് വിലങ്ങുതടിയെന്നാണ് റിപ്പോര്‍ട്ട്. രണ്‍വീര്‍ കഥാപാത്രത്തിന് ഷാഹിദിനേക്കാള്‍ പ്രശസ്തി കിട്ടിയതും വിരോധത്തിന് കാരണമായത്രെ. മാത്രമല്ല ഒരു അഭിമുഖത്തില്‍ തനിക്ക് ലൊക്കേഷനില്‍ വല്ലാത്ത ഒറ്റപ്പെടലായിരുന്നുവെന്ന് ഷാഹിദ് തുറന്നു പറഞ്ഞിരുന്നു.

എന്നാല്‍ ബന്‍സാലി ജന്മദിനാഘോഷത്തിന് നടത്താനിരുന്ന ആഘോഷം അറബിക്കടലില്‍ ഉള്ള റസ്‌റ്റോറന്റിലാണ് തീരുമാനിച്ചതെന്നും കടല്‍ചൊരുക്കു മൂലം ബന്‍സാലിയക്ക് എത്താനാകാത്തത് കൊണ്ടാണ് ആഘോഷം മാറ്റിയതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

English summary
Padmaavat success party called off ranveer singh and shahid kapoors alleged cold war
topbanner

More News from this section

Subscribe by Email