Tuesday March 26th, 2019 - 7:58:am
topbanner
topbanner

ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമെന്ന് നടന്‍ മമ്മൂട്ടി

RA
ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമെന്ന് നടന്‍ മമ്മൂട്ടി

പുല്‍വാമയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്ന് നടൻ മമ്മൂട്ടിയും. അത്യന്തം വേദാനാജനകമായ സംഭവത്തെക്കുറിച്ച്‌ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...

"ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം."

പലപ്പോഴായി സ്‌ക്രീനില്‍ ജവാന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട് താരം. നായര്‍ സാബിലെ മേജര്‍ രവീന്ദ്രന്‍ നായര്‍, മേഘത്തിലെ കേണല്‍ തമ്ബുരാന്‍, പട്ടാളത്തിലെ മേജര്‍ പട്ടാഭിരാമന്‍, മിഷന്‍ 90 ഡെയ്‌സിലെ മേജര്‍ ശിവരാമന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

English summary
PULWA JAWAN ISSUE MAMOOTTY RESPONSE
topbanner

More News from this section

Subscribe by Email