Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

കണ്ണിറുക്കിയെത്തിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നു

rajani v
കണ്ണിറുക്കിയെത്തിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നു

ഒരൊറ്റ കണ്ണിറുക്കലിലൂടെ യുവാക്കളുടെ മനസില്‍ ഇടംപിടിച്ച പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ കാണിച്ച കണ്ണിറുക്കല്‍ ലോകം മുഴുവന്‍ നടിയ്ക്ക് ആരാധകരെ സൃഷ്ടിച്ചിരുന്നു.

ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ നടിയെത്തേടി ബോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരിക്കുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീര്‍സിംഗിന്റെ നായികയായാവും നടി ബോളിവുഡില്‍ അരങ്ങേറുക എന്നും സൂചനയുണ്ട്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Read more topics: PRIYA WARRIER, BOLLYWOOD, FILM
English summary
PRIYA WARRIER BOLLYWOOD FILM

More News from this section

Subscribe by Email