Saturday September 21st, 2019 - 11:15:pm
topbanner
Breaking News
jeevanam

'ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല'; ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീര്‍ത്തിച്ച് പൃഥ്വിരാജ്

JB
'ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല'; ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീര്‍ത്തിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളില്‍ വിജയകരമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ഈമയൗ ഒരുക്കിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി.ഒരു അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് സംവിധായകന്‍ ലിജോ ജോസിന്‍െ വാഴ്ത്തിയത്.

ലൂസിഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് പൃഥ്വിരാജ് സംവിധായകനെ പ്രകീര്‍ത്തിച്ചത്. ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ലെന്നും ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവ് തന്നെയാണ് പ്രകടമാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും അണിയറ പ്രവര്‍ത്തകര്‍ക്കു തന്നെയാണെന്നും പൃഥ്വി വ്യക്തമാക്കി.

ചിത്രം വന്‍ വിജയം കൊയ്യുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന ഊഹാപോഹങ്ങളെ കുറിച്ചായിരുന്നു. ഇതിനും താരം മറുപടി നല്‍കി. ലൂസിഫറിന് ഒരു രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇനി അഥവാ അത് ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

 

Viral News

English summary
PRIVTHIRAJ SUPPORT LIJO JOSE PALLISEERY
topbanner

More News from this section

Subscribe by Email