Friday September 21st, 2018 - 5:50:am
topbanner
Breaking News

ബിഗ് ബോസ് തുണച്ചു.. സ്ത്രീപ്രാധാന്യമുള്ള ചിത്രത്തില്‍ ഓവിയ

suji
ബിഗ് ബോസ് തുണച്ചു.. സ്ത്രീപ്രാധാന്യമുള്ള ചിത്രത്തില്‍ ഓവിയ

കമല്‍ഹാസന്‍ അവതരിപ്പിച്ച ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് നടി ഓവിയ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ ബിഗ് ബോസ് ഹൗസില്‍ നിന്നും താരം പുറത്തുപോയെങ്കിലും ഷോയിലെ ചര്‍ച്ചാ വിഷയമായി ഓവിയ മാറി. കൂടാതെ ആരാധകരെ സൃഷ്ടിക്കുന്നതിലും താരം വിജയിച്ചു. ഓവിയ ആര്‍മി എന്ന പേരിലാണ് ഈ ആരാധകവൃന്ദം അറിയപ്പെടുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതോടെയാണ് ഓവിയയ്ക്ക് സിനിമയില്‍ ശുക്രന്‍ ഉദിച്ചത്. രാഘവ ലോറന്‍സിന്റെ കാഞ്ചന മൂന്നാം ഭാഗത്തിലാണ് ഓവിയ ആദ്യമായി അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ വിജയമായ കാഞ്ചന ഹൊറര്‍ കോമഡി ശ്രേണിയിലാണ് ഒരുങ്ങുന്നത്.

ഇതിന് പുറമെ സ്ത്രീ കേന്ദ്രീകൃതമായ മറ്റൊരു ചിത്രത്തിലും താന്‍ അഭിനയിക്കുന്നതായി ഓവിയ ആരാധകരെ അറിയിച്ചു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ അറിയിക്കുമെന്നാണ് താരം ഉറപ്പുനല്‍കിയത്. ബിഗ് ബോസ് ഷോയില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സഹതാരം ആരവിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാലും അഭിനയിക്കുമെന്നും ഓവിയ വ്യക്തമാക്കി. മൂന്നാമതൊരു ചിത്രത്തിന് കൂടി ഓവിയ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

 

Read more topics: Oviya ,new movie
English summary
Oviya in a women centric film Official announcement this year
topbanner

More News from this section

Subscribe by Email