topbanner
Friday March 31st, 2017 - 4:00:am
topbanner

നയന്‍സ് നിവിന്റെ നായിക ?

Belbin Puthiyedath
 നയന്‍സ്  നിവിന്റെ നായിക ?

നിവിൻ പോളിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരി നയൻതാരയെത്തുന്നുവെന്നു റിപ്പോർട്ടുകൾ. ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ ഒന്നിക്കുന്നതെന്നാണു വാർത്ത. ചിത്രത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരങ്ങളാണ് നിവിനും നയൻസും. അതിനാൽ രണ്ടു ഭാഷകളിലും ചിത്രം നിർമിക്കാനും പദ്ധതിയുണ്ടത്രേ. 

English summary
Nivin pauly and Nayathara going to act together