Friday March 22nd, 2019 - 3:55:am
topbanner
topbanner

ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?'ലെ ആദ്യ ഗാനം നിവിൻ പോളി ലോഞ്ച് ചെയ്തു

fasila
ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?'ലെ ആദ്യ ഗാനം നിവിൻ പോളി ലോഞ്ച് ചെയ്തു

കൊച്ചി: ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?'ലെ ആദ്യ ഗാനം നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ ലോഞ്ച് ചെയ്തു. ഔസേപ്പച്ചൻ സംഗീതം നൽകിയ "ശശിയാണേ" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയും നിരഞ്ച് സുരേഷുമാണ്. ഹരിനാരായണൻ ബി കെയുടെതാണ് വരികൾ.

ബാലചന്ദ്രമേനോൻ കഥയെഴുതി സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?' മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട പത്തു സംവിധായകരെ ഒരുമിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ബാലചന്ദ്രമേനോ ൻ, ജോഷി മാത്യു, മേജർ രവി, ജോയ് മാത്യു, വിജി തമ്പി, ലാൽ ജോസ്, എ കെ സാജൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി ജോസഫ്, സിദ്ധാർത്ഥ ശിവ, എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പുതുമുഖം ചാർളി ജോ, നിധി അരുൺ, നിത്യ നരേഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനീഷ് ലാൽ ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. കൃഷ്ണ കല ക്രീയേഷന്സിന്റെ ബാനറിൽ ആർ ഹരികുമാറാണ് ഈ സസ്പെൻസ് ത്രില്ലർ നിർമിച്ചിരിക്കുന്നത്. സേഫ് സിനിമാസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

Viral News

Read more topics: Kochi, Muzik247, Ennaalum Sarath
English summary
Nivin Pauly Launches The First Song From Balachandra Menon Directorial 'Ennaalum Sarath..?'
topbanner

More News from this section

Subscribe by Email