Sunday June 24th, 2018 - 1:04:am
topbanner
Breaking News

പൊരുത്തപ്പെടാൻ സാധിക്കാത്തതിനാൽ പ്രണയത്തിൽ നിന്നും പിൻ മാറിയെന്ന് നിത്യ മേനോൻ

suvitha
പൊരുത്തപ്പെടാൻ സാധിക്കാത്തതിനാൽ പ്രണയത്തിൽ നിന്നും പിൻ മാറിയെന്ന് നിത്യ മേനോൻ

ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞു നിൽകുന്ന നടിയായിരുന്നു നിത്യ മേനോൻ. താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരുമിച്ച് ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചുവെന്നും. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറേയില്ലെന്നും താരം പറയുന്നു. വിവാഹം ജീവിതത്തിലെ നിര്‍ണായക കാര്യമായി കാണുന്നില്ലെന്നാണ് നിത്യയുടെ കാഴ്ചപ്പാട്. അഭിമുഖങ്ങളിൽ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും പറയുന്നു.

എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. ശരിക്കും മനസിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 1പതിനെട്ടാം വയസ്സില്‍ താന്‍ ഒരാളെ പ്രണയിച്ചിരുന്നു.

അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും നിത്യ തുറന്ന് പറയുന്നു.

Read more topics: Nithya Menon, love, failure,
English summary
Nithya Menon turned away from love because she could not adjust

More News from this section

Subscribe by Email