താരാട്ട് പാട്ടുകൾ എന്നും മലായാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അത്തരം ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 'മോഹൻലാൽ' എന്ന ചിത്രത്തിലെ വാ വാ വോ എന്ന താരാട്ട് പാട്ടാണ്.
മലയാളികളുടെ പ്രിയപ്പെട്ട നടിയും തെന്നിന്ത്യൻ താരവുമായ നിത്യ മേനോനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ടോണി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്. നിത്യ മേനോനും സുജിത്തും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു പാട്ടാണ് വാ വാ വേ എന്ന് നിത്യമോനോൻ പറയുന്നുണ്ട്.
തന്റെ ശബ്ദത്തിനു ചേരുന്ന വളരെ ലളിതമായ ഗാനമാണിത്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇതെന്നും താരം പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷമാണ് നിത്യ വീണ്ടും ഗായികയായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പോപ്പിൻസ്, നെത്തോലി ഒരു ചെറിയ മീനല്ല, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിൽ നിത്യ ഗാനം ആലിപിച്ചിട്ടുണ്ട്.
ഒരു മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാൽ . മഞ്ജുവാര്യരാണ് ചിത്രത്തിൽ കടുത്ത ലാലേട്ടൻ ആരാധികയായി എത്തുന്നത്. ഭർത്താവായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായിട്ടാണ് തീയേറ്ററിൽ എത്തുക.