Sunday September 23rd, 2018 - 10:10:am
topbanner

മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയായി ഇനി 'ഫെഫ്ക'യും

fasila
മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയായി ഇനി 'ഫെഫ്ക'യും

കൊച്ചി: മലയാള സിനിമയിൽ വീണ്ടും വനിതാ കൂട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാക്കൂട്ടായ്മ രൂപീകരിച്ചത്. ഇതിന്‍റെ ആദ്യയോഗം കൊച്ചിയിൽ നടന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

ആദ്യമായാണ് വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഫെഫ്ക യോഗം സംഘടിപ്പിക്കുന്നത്. ആദ്യയോഗത്തിൽ 200 പേർ പങ്കെടുത്തു. ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും സിബിമലയിലും യോഗത്തിൽ സംസാരിച്ചു. നൃത്തം, സംഗീതം, മെയ്ക്കപ്പ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇത്.

എന്നാൽ, ഇത് പുതിയ സംഘടനയല്ലെന്നും ഫെഫ്കയ്ക്കു കീഴിലുള്ള വനിതകളുടെ കൂട്ടായ്മ മാത്രമാണെന്നുമാണ് ഫെഫ്ക ഭാരവാഹികൾ വിശദീകരിച്ചത്.

Read more topics: women, organization, FEFKA
English summary
New women organization 'FEFKA' in malayalam film
topbanner

More News from this section

Subscribe by Email