Thursday November 15th, 2018 - 1:56:pm
topbanner

കലാഭവന്‍ മണിയുടെ അനുജന്‍ സിനിമയിലേയ്ക്ക്

Neethu
കലാഭവന്‍ മണിയുടെ അനുജന്‍ സിനിമയിലേയ്ക്ക്

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സിനിമയിലേയ്ക്ക്. ഭക്ഷണപ്രിയന്‍ തീറ്ററപ്പായിയുടെ ജീവിതം പറയുന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.

വിനു രാമകൃഷ്ണനാണ് സംവിധാനം. തീറ്ററപ്പായിയുടെ കഥ മാത്രം പറയുന്ന ഒന്ന് മാത്രമല്ല ആക്ഷനും കോമഡിയുമുള്ള ഒരു കുടുംബചിത്രമാണീ ചിത്രമെന്നും സംവിധായകന്‍. സംവിധായകന്‍ വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സിഎ സജീവനാണ് തിരക്കഥ.

തമിഴ് സിനിമാ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. റഫീഖ് അഹ്മദാണ് ഗാനരചന. അന്‍മര്‍ അമനാണ് സംഗീതം. അജയന്‍ വിന്‍സെന്റാണ് ഛായാഗ്രഹണം. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

English summary
New film actor kalabhavan mani brother
topbanner

More News from this section

Subscribe by Email