Thursday June 20th, 2019 - 10:47:am
topbanner
topbanner

'പട'നയിക്കാന്‍ ചാക്കോച്ചന്‍; കൂട്ടിന് വിനായകന്‍, ദിലീഷ്, ജോജു

JB
'പട'നയിക്കാന്‍ ചാക്കോച്ചന്‍; കൂട്ടിന് വിനായകന്‍, ദിലീഷ്, ജോജു

വന്‍ താരനിരയുമായി 'പട' എത്തുന്നു. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ഒന്നിച്ചെത്തുകയാണ് 'പട'യില്‍. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് 'പട' ചര്‍ച്ച ചെയ്യുന്നത്. 'ഐഡി' എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട'.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.ഇ ഫോര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Read more topics: NEW FILM, PADA POSTER,
English summary
NEW FILM PADA POSTER
topbanner

More News from this section

Subscribe by Email