Wednesday May 23rd, 2018 - 2:30:pm
topbanner

മാണിക്യ മലരായ പൂവി മുസ്ലീങ്ങള്‍ കേള്‍ക്കരുതെന്ന് മത പണ്ഡിതര്‍

suji
മാണിക്യ മലരായ പൂവി മുസ്ലീങ്ങള്‍ കേള്‍ക്കരുതെന്ന് മത പണ്ഡിതര്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം പണ്ഡിതന്മാര്‍ രംഗത്ത് .മുംബൈയിലെ റാസ അക്കാദമിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. മുസ്ലീം മത വിശ്വാസികള്‍ ഈ പാട്ട് കേള്‍ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

ഗാനം ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ തീരുമാനം നേരത്തെ മാറ്റിയിരുന്നു. ആരുടേയും മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും നിയമപരമായി തന്നെ നേരിടുമെന്നും സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.. പ്രേക്ഷക പിന്തുണ പരിഗണിച്ചാണ് ഗാനം പിന്‍വലിക്കാത്തതെന്നു സംവിധായകനും ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാനും അറിയിച്ചു.

Read more topics: manikya malaraya , muslim
English summary
Muslim group says lyrics of manikya malaraya hurt sentiments, so don't heard

More News from this section

Subscribe by Email