topbanner
Sunday July 23rd, 2017 - 4:22:am
topbanner

'മോനേ... ലാലാണ്': ജയസൂര്യയെ ഞെട്ടിച്ച് മോഹന്‍ ലാലിന്‍റെ വിളി

NewsDesk
'മോനേ... ലാലാണ്': ജയസൂര്യയെ ഞെട്ടിച്ച് മോഹന്‍ ലാലിന്‍റെ വിളി

ജയസൂര്യയെ ഞെട്ടിച്ച് മോഹന്‍ ലാലിന്‍റെ വിളി. അടുത്തകാലത്തിറങ്ങിയ സിദ്ദീഖ് - ജയസൂര്യ ചിത്രമാണ് ഫുക്രി. ചിത്രത്തില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകളുടെ ഡിസൈന്‍ ശ്രദ്ധേയമായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത് എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ വരെ ആ കുര്‍ത്തയുടെ ഫാനായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ജയസൂര്യയോട് പറഞ്ഞ് അത്തരത്തിലെ കുര്‍ത്ത ഡിസൈന്‍ ചെയ്ത് വാങ്ങിയിരിക്കുകയാണ് ലാല്‍. ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം ലാലിന്റെ വീട്ടില്‍ നേരിട്ടെത്തി കുര്‍ത്തകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജയസൂര്യ തന്നെയാണ് തന്‍റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഈ വാര്‍ത്ത പങ്കുവച്ചത്.

"മോനേ... ലാലാണ് "
എന്ന് തുടങ്ങുന്ന മോഹന്‍ ലാലിന്‍റെ വിളിയുടെ വിശദവിവരം രസകരമായിട്ടാണ് ജയസൂര്യ പങ്കുവയ്ക്കുന്നത്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈന്‍ ചെയ്ത് തരാൻ പറയുമോ എന്ന് കേട്ട് താന്‍ തന്നെ ഞെട്ടിപ്പോയെന്നും പൃഥിയോ, ചാക്കോച്ചനോ പണി തരുന്നതാണെന്നു സംശയിച്ചെന്നും താരം പറയുന്നു. പിന്നെ ഡ്രസുകളും കൊണ്ട് മോഹനന്‍ ലാലിന്‍റെ വീട്ടില്‍ പോയതും അവിടെ അടുത്ത സൂപ്പര്‍ സ്റ്റാറിനെ കണ്ടതുമൊക്കെ ജയസൂര്യ രസകരമായി പങ്കുവയ്ക്കുന്നു.

ജയസൂര്യുടെ ഫേസ് ബുക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം :

"മോനേ... ലാലാണ് "
കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ... നിന്റെ ഫുക്രി സിനിമയിലെ ആ കുർത്ത ആരാ design ചെയ്തേ ?ഞാൻ പറഞ്ഞു അത് എന്റെ wife saritha-യാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാൻ പറയോ? ഞാൻ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് .. ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ... എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും.

അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ... തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു

''ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം"

English summary
Mohanlal phone call Jayasurya about kurtha
topbanner topbanner

More News from this section

Subscribe by Email