Tuesday September 25th, 2018 - 2:40:pm
topbanner

വിവാദങ്ങളെ എനിക്ക് പേടിയില്ല; ചലച്ചിത്രപുരസ്‌ക്കാര വിതരണച്ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ

renjini
വിവാദങ്ങളെ എനിക്ക് പേടിയില്ല; ചലച്ചിത്രപുരസ്‌ക്കാര വിതരണച്ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ

തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്‌കാരിമന്ത്രി എ.കെബാലനെയും അറിയിച്ചുവെന്നാണ് സൂചന. മോഹൻലാലിന് ഔദ്യോഗികമായി ക്ഷണക്കത്ത് ഇന്ന് കൈ മാറും. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ നിന്നു മോഹൻലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാ സംഘടനകൾവ്യക്തമാക്കിയിരുന്നു.

സർക്കാരിനു നൽകി‍യ കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ്, കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് വിവിധ സിനിമാ സംഘടനകൾ സംയുക്തമായി ആവശ്യപ്പെടുകയും ചെയ്‌തു.  കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു.

English summary
Mohanlal is going to attend the State Film Awards ceremony
topbanner

More News from this section

Subscribe by Email